പമ്പയിൽ ചെറുവാഹനങ്ങൾക്ക് താൽക്കാലിക പാർക്കിങ് അനുവദിച്ച് ഹൈക്കോടതി
- പമ്പയിൽ ഹിൽടോപ്പിലും ചക്കുപാലം രണ്ടിലും കാറുകളടക്കമുള്ള ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാനാണ് അനുമതി
കൊച്ചി: ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് പമ്പയിൽ ചെറുവാഹനങ്ങൾക്ക് താൽക്കാലിക പാർക്കിങ് അനുവദിച്ച് ഹൈക്കോടതി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച ഹരജി തീർപ്പാക്കിയാണ് ദേവസ്വം ബെഞ്ചിൻ്റെ ഉത്തരവ്. പമ്പയിൽ ഹിൽടോപ്പിലും ചക്കുപാലം രണ്ടിലും കാറുകളടക്കമുള്ള ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാനാണ് അനുമതി.

ഗതാഗതക്കുരുക്കോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടായാൽ നിയന്ത്രണമേർപ്പെടുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്‌താൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കനത്ത പിഴ ഈടാക്കണമെന്നും വാഹനം നീക്കം ചെയ്യണമെന്നുമാണ് നിർദേശം.
CATEGORIES News