
പയ്യോളിക്ക് അറിവിന്റെ ശേഖരമൊരുക്കി പ്ലാവില ബുക്സ്
- വിഖ്യാതങ്ങളായ ബാലസാഹിത്യ കൃതികളും വിവിധ സിലബസ്സുകൾക്കുള്ള ടെക്സ്റ്റ് & ഗൈഡുകളും ലഭ്യമാണ്.
പയ്യോളി: വായനക്കാർക്ക് അറിവിന്റെ ശേഖരമൊരുക്കി പ്ലാവില ബുക്സ് എന്ന പുസ്തകശാലയുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ വി.കെ.അബ്ദുറഹിമാൻ നിർവ്വഹിച്ചു. ചടങ്ങിൽ ചന്ദ്രശേഖരൻ തിക്കോടി അദ്ധ്യക്ഷനായി. ഡോ.സോമൻ കടലൂർ സ്വാഗതവും ഭാസ്ക്കരൻ മാസ്റ്റർ തിക്കോടി നന്ദിയും പറഞ്ഞു.
ടി.ചന്തു മാസ്റ്റർ, ബാലഗോപാലൻ മാസ്റ്റർ എം.സമദ്, കെ.ടി.വിനോദൻ, എം.കെ.പ്രേമൻ, ശശിധരൻ മാസ്റ്റർ, എം.കെ.ബൈജു, ഡോ:ആർ.കെ.സതീഷ്, തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിനു ശേഷം മണിദാസ് പയ്യോളിയുടെ നേതൃത്വത്തിൽ ഗാനസന്ധ്യ അരങ്ങേറി.
വൈവിധ്യമായ പുസ്തക ശേഖരങ്ങൾക്കൊപ്പം വിഖ്യാതങ്ങളായ ബാലസാഹിത്യ കൃതികളും വിവിധ സിലബസ്സുകൾക്കുള്ള ടെക്സ്റ്റ് & ഗൈഡുകളും ഉൾക്കൊള്ളുന്നതാണ് പ്ലാവില ബുക്സിന്റെ പുസ്തക ശേഖരം. അതുകൊണ്ടുതന്നെ. പ്രായഭേദമില്ലാതെ എല്ലാ തരത്തിലുള്ള വായനക്കാർക്കും എഴുത്തുകാർക്കും ഒത്തുചേരാനും സംവദിക്കാനുമുള്ള ഇടമായി ഈ ബുക്സ്റ്റാൾ മാറിത്തീരുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ .