
പയ്യോളിയിൽ ഷൊർണ്ണൂർ-കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസിന് സ്‌റ്റോപ്പ് അനുവദിച്ചു
- സ്പെഷ്യൽ ട്രെയിൻ സർവീസ് 3 മാസത്തേക്ക് കൂടി നീട്ടി
പയ്യോളി: ഷൊർണ്ണൂർ കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസിന് പയ്യോളിയിൽ സ്‌റ്റോപ്പ് അനുവദിച്ചു. കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവിൻ്റെ ഓഫീസിൽ നിന്നും ഇന്നലെ രാത്രിയോടെയാണ് സ്റ്റോപ്പ് അനുവദിച്ചതായി അറിയിച്ചത്. ജൂലായ് 31 മുതലാണ് പയ്യോളിയിൽ സ്‌റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. കൂടാതെ 3മാസത്തേക്കു ആണ് ട്രെയിൻ നീട്ടിയിട്ടുള്ളത്.

ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഷൊർണ്ണൂരിൽ നിന്നും കണ്ണൂരിലേക്കും ബുധൻ, വ്യാഴം വെള്ളി, ശനി ദിവസങ്ങളിൽ കണ്ണൂരിൽ നിന്നും ഷൊർണ്ണൂരിലേക്കുമാണ് ട്രെയിനുള്ളത്.
പയ്യോളിയിൽ വൈകീട്ട് 6.12 ന് ആണ് ട്രെയിൻ നമ്പർ 06031 കണ്ണൂർ ഷൊർണ്ണൂർ സപെഷ്യൽ എക്പ്രസ്സ് സ്‌റ്റോപ്പ് അനുവദിച്ചത്. പയ്യോളിയ്ക്ക് നൽകിയത് ഒരു മിനുട്ട് സമയമാണ്. ട്രെയിൻ 6.13 ന് തന്നെ തിരിക്കും. ട്രെയിൻ നമ്പർ 06032 ഷൊർണ്ണൂർ കണ്ണൂർ സ്പെഷ്യൽ എക്സ്‌പ്രസ്സ് രാവിലെ 8.57 ന് ഒരുമിനുട്ട് സ്‌റ്റോപ്പ് അനു വദിച്ചിട്ടുണ്ട്.

ഷാഫി പറമ്പിൽ എംപി, പി.ടി ഉഷ തുടങ്ങിയവർ പയ്യോളിയിൽ സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിയെക്കണ്ട് അപേക്ഷകൾ സമർപ്പിച്ചിരുന്നു.