
പയ്യോളിയിൽ നിന്നും കാണാതായ അഞ്ചാം ക്ലാസുകാരനെ കണ്ടെത്തി
- ബന്ധുക്കളും നാട്ടുകാരും പോലീസും ചേർന്ന് കുട്ടിയെ കണ്ടെത്തി
പയ്യോളി:പയ്യോളിയിൽ നിന്നും ഇന്ന് രാവിലെ കാണാതായ അഞ്ചാം ക്ലാസുകാരനെ കണ്ടെത്തി. കാണാതായത് പയ്യോളി ബീച്ച് റോഡിൽ ലയൻസ് ക്ലബ്ബിന് അടുത്ത് മരച്ചാലിൽ രാജേഷിൻ്റെ മകനെയാണ്. ബന്ധുക്കളും നാട്ടുകാരും പോലീസും ചേർന്ന് തിരച്ചിൽ നടത്തിക്കൊണ്ടിരിക്കെയാണ് സമീപ പ്രദേശത്തുനിന്നും കുട്ടിയെ കണ്ടെത്തിയത്.

ശ്രീനാരായണ ഭജന മഠം ഗവ. യു.പി. സ്കൂൾ വിദ്യാർത്ഥിയാണ്. ഇന്ന് രാവിലെ 9.30ന് സ്കൂളിലേക്ക് പോയ കുട്ടി സ്കൂളിൽ എത്തിയിരുന്നില്ല. കുട്ടി വരാതിരുന്നത് കണ്ട് ടീച്ചർ വീട്ടുകാരെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. തുടർന്ന് പയ്യോളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
CATEGORIES News