
പയ്യോളിയിൽ ഫിഷ് ലാൻഡിംഗ് സെന്റർ വരും- പി.ടി.ഉഷ എംപി
- പയ്യോളിയിലെ തീരദേശ മേഖല സന്ദർശിച്ചു
പയ്യോളി: പയ്യോളി തീരദേശ മേഖല സന്ദർശിച്ച് പി.ടി. ഉഷ എംപി. പയ്യോളിയിൽ ഫിഷ് ലാൻഡിംഗ് സെന്റർ യാഥാർത്ഥ്യമാക്കുമെന്ന് പി.ടി. ഉഷ പറഞ്ഞു. ഫിഷ് ലാൻഡിംഗ് സെന്റർ, പുലിമുട്ട് എന്ന ആവശ്യം സംബന്ധിച്ച നിവേദനം കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രിക്ക് കൈമാറിയതായും പി. ടി. ഉഷ കൂട്ടിച്ചേർത്തു.
തന്റെ നാട്ടുകാരായ പയ്യോളിയിലെ മത്സ്യ തൊഴിലാളികളുടെ അതിജീവന പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് തന്റെ കടമയാണെന്നും,അതിനായി എല്ലാ ഇടപെടലുകളും തൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും പി.ടി.ഉഷ എംപി പറഞ്ഞു.
നഗരസഭയിലെ 26 ഡിവിഷനിലെ പാണ്ടികശാല വളപ്പിൽ കോളനി, 25 ഡിവിഷനിലെ ഇയ്യോത്തിൽ കോളനി തുടങ്ങിയ നഗരസഭയിലെ സ്ഥലങ്ങൾ പി. ടി.ഉഷ എംപി സന്ദർശിച്ചു.
CATEGORIES News