ബസ്സിലെ ഹൈഡ്രോളിക് ഡോറിനിടയിൽപെട്ട് പരിക്കേറ്റ വിദ്യാർത്ഥിനിയെ വിജനമായ സ്ഥലത്ത് ഇറക്കിവിട്ടു

ബസ്സിലെ ഹൈഡ്രോളിക് ഡോറിനിടയിൽപെട്ട് പരിക്കേറ്റ വിദ്യാർത്ഥിനിയെ വിജനമായ സ്ഥലത്ത് ഇറക്കിവിട്ടു

  • വിദ്യാർത്ഥിനി കുടുങ്ങിയെന്ന് തിരിച്ചറിഞ്ഞിട്ടും ജീവനക്കാർ രക്ഷിക്കാൻ ശ്രമിച്ചില്ല എന്നാണ് പരാതി

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ സ്വകാര്യ ബസ്സിലെ ഹൈഡ്രോളിക് ഡോറിനിടയിൽപെട്ട് പരിക്കേറ്റ വിദ്യാർത്ഥിനിയെ വിജനമായ സ്ഥലത്ത് ഇറക്കിവിട്ടു. കട്ടിപ്പാറ താമരശേരി പാതയിലോടുന്ന ഗായത്രി എന്ന ബസിൽ ഇന്നലെയാണ് സംഭവം. ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. ബസിൽ നല്ല തിരക്കുണ്ടായിരുന്നു. ബസെടുത്ത സമയത്ത് ഡോറടച്ചപ്പോഴാണ് വിദ്യാർത്ഥിനി ഹൈഡ്രോളിക് ഡോറിനിടയിൽ കുടുങ്ങിയത്.

എന്നാൽ വിദ്യാർത്ഥിനി കുടുങ്ങിയെന്ന് തിരിച്ചറിഞ്ഞിട്ടും ജീവനക്കാർ ബസ് നിർത്തി, രക്ഷിക്കാൻ ശ്രമിച്ചില്ല എന്നാണ് പരാതി. പിന്നീട് വിദ്യാർത്ഥിനി കരഞ്ഞതിനെ തുടർന്ന് രണ്ട് സ്റ്റോപ്പ് അപ്പുറത്ത്, വിജനമായ സ്ഥലത്ത് കുട്ടിയെ ഇവർ ഇറക്കിവിടുകയായിരുന്നു എന്നാണ് കുടുംബത്തിൻ്റെ ആരോപണം. താമരശ്ശേരി പൊലീസിൽ കുടുംബം പരാതി നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )