
പരിശീലനക്യാമ്പ് ആരംഭിച്ചു
- സൈക്കിൾ പോളോ മത്സരത്തിൽ പെങ്കെടുക്കുന്ന കായിക താരങ്ങൾക് പത്തു ദിവസത്തെ പരിശീലനക്യാമ്പാണ് നടക്കുക
കൊയിലാണ്ടി: സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരള കോയമ്പത്തൂർ വെച്ച് നടക്കുന്ന ദേശീയ സൈക്കിൾ പോളോ മത്സരത്തിൽ പെങ്കെടുക്കുന്ന സംസ്ഥാനത്തിലെ വിവിധ ജില്ലകളിലെ തിരഞ്ഞെടുത്ത കായിക താരങ്ങൾക് പത്തു ദിവസത്തെ പരിശീലനക്യാമ്പ് കാഞ്ഞിലശ്ശേരി നായനാർ സ്മാരക മിനി സ്റ്റേഡിയത്തിൽ ആരംഭിച്ചു.

ക്യാമ്പ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് കൗൺസിലർ ഷെറിൻ അധ്യക്ഷൻ വഹിച്ചു,ശ്രീലാൽ പെരുവട്ടൂർ, സത്യനാഥൻ മാ ടഞ്ചേരി, അനിൽ കാഞ്ഞിലശ്ശേരി, പ്രകാശ് പൂക്കാട്, നവീന ബിജു, ഹരി നാരായണൻ, നിയാസ് (കോച്ച് )എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

CATEGORIES News
TAGS KOZHIKODE