പരിശോധന മുറിയിൽ വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി

പരിശോധന മുറിയിൽ വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി

  • പരിക്കേറ്റ ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് .

മലപ്പുറം : ഡോക്‌ടറെ പരിശോധന മുറിയിൽ വെച്ച് മർദ്ദിച്ചതായി പരാതി. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സിനി ജലീലിനെയാണ് 4 സ്ത്രീകൾ ചേർന്ന് മർദ്ദിച്ചതായി പരാതി ഉയർന്നത്. സ്വകാര്യ ക്ലിനിക്കിലെ പരിശോധനാ മുറിയിൽ വെച്ചാണ് സംഭവം.

പരിക്കേറ്റ ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് . ജില്ലാ ആശുപത്രിയിൽ പ്രസവത്തിന് എത്തിയ സ്ത്രീ ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും മരണപ്പെടുകയും ചെയ്‌തിരുന്നു. ഇതിൽ ചികിത്സ പിഴവ് ആരോപിച്ചാണ് ആക്രമണം എന്നാണ് സൂചന.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )