പാക്കറ്റ് ഭക്ഷണ ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യ വകുപ്പ്

പാക്കറ്റ് ഭക്ഷണ ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യ വകുപ്പ്

  • ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുമ്പോഴുള്ള അശ്രദ്ധ കാരണമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഭക്ഷ്യസുരക്ഷാവകുപ്പ് കർശന നടപടിയുമായി മുന്നോട്ട് പോവുന്നത്.

ക്ഷണം പൊതിഞ്ഞു നൽകാൻ ഗുണനിലവാരമില്ലാത്ത വസ്തുക്കളോ കവറോ ഉപയോഗിച്ചാൽ ഇനിമുതൽ സീൻ ആണ്. പൊതിയുന്ന കവറിലെ അച്ചടി മഷി ഭക്ഷണസാധനങ്ങളിലേക്ക് പടർന്നാലും നടപടി ഉണ്ടാകും . ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുമ്പോഴുള്ള അശ്രദ്ധ കാരണമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഭക്ഷ്യസുരക്ഷാവകുപ്പ് കർശന നടപടിയുമായി മുന്നോട്ട് പോവുന്നത്.

ഹോട്ടലുകളിൽ നിന്നും ബേക്കറികളിൽ നിന്നും ഭക്ഷണസാധനങ്ങൾ പൊതിഞ്ഞു നൽകുമ്പോൾ ഇതിന് ഉപയോഗിക്കുന്ന വസ്തുക്കൾ ഭക്ഷ്യ സുരക്ഷാചട്ടത്തിൽ നിഷ്ക്കർഷിച്ചിട്ടുള്ള ഗുണമേൻമ ഉള്ളതാകണം. നിർമ്മിക്കുന്ന സമയം മുതൽ ഉപയോഗിക്കുന്നതുവരെ ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമാകുകയും വേണം.
പല സ്ഥലത്ത് നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ കൊൽക്കത്തയിലെ ലാബിൽ നടത്തിയ പരിശോധനയിൽ സംരംഭകരിൽ ഭൂരിഭാഗവും ഗുണനിലവാരമുള്ള പോളി പ്രൊപ്പിലിനും പോളിഎഥിലിനുമടക്കം ഉപയോഗിച്ച് നിർമിച്ച വസ്തുക്കളാണ് പാക്കിങ്ങിന് ഉപയോഗിച്ചിട്ടുള്ളതെന്ന് കണ്ടത്തിയിരുന്നു. പാക്കറ്റുകളിൽ അച്ചടിക്കുന്നതിന് ഗുണനിലവാരമില്ലാത്തതും ഭക്ഷ്യസുരക്ഷാവകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ മഷിയാണ് ഉപയോഗിക്കുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന ഗ്രാഫൈറ്റും ഈയവും കാഡ്മിയവുമടക്കമുള്ളവ ഭക്ഷ്യവസ്തുക്കളിൽ കലർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് തെളിഞ്ഞിരുന്നു .

ഉത്സവസ്ഥലങ്ങളിലും ആഘോഷച്ചടങ്ങുകളിലും ചില തട്ടു കടകളിലും തെർമോക്കോൾ കൊണ്ടുണ്ടാക്കിയ പാത്രങ്ങളിൽ ചൂടുള്ള ഭക്ഷണം ഇപ്പോഴും വിളമ്പുന്നുണ്ട്. തെർമോക്കോളിലുള്ള ‘സ്റ്റൈ റൈൻ മോണോമേഴ്സ്’ എന്ന രാസവസ്തു ഭക്ഷണത്തിൽ ചേർന്ന് രോഗമുണ്ടാക്കും. നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് നൽകുന്ന ഗുണനിലവാര സർട്ടിഫിക്കറ്റ് ഭക്ഷ്യവ്യവസായ സംരംഭകർക്ക് ഫുഡ് സേഫ്റ്റി അതോറിറ്റി കർശന നിർബന്ധമാക്കിയിട്ടുണ്ട്. ഭക്ഷ്യസംരംഭകർ പാക്കിങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കൾ ഭക്ഷ്യ സുരക്ഷാ (പാക്കേജിങ്) ചട്ടപ്രകാരം നിലവാരം ഉള്ളതാണ് എന്ന് ഉറപ്പും വരുത്തണമെന്നാണ് നിർദ്ദേശം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )