
പാചക വാതക വില ; സിലിണ്ടറിന് 50 രൂപ കൂടി
- പുതുക്കിയ വില പ്രാബല്യത്തിൽ
ന്യൂഡൽഹി: രാജ്യത്തെ പാചക വാതക വിലയിൽ വർധന. എൽപിജി സിലിണ്ടറിന് 50 രൂപ വർദ്ധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. പൊതുവിഭാഗത്തിലെയും പ്രധാൻ മന്ത്രി ഉജ്ജ്വല യോജന (പിഎംയുവൈ) ഗുണഭോക്താക്കൾക്കും ഈ വർധന ബാധകമാണ്. പുതുക്കിയ വിലകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില 803 രൂപയിൽ നിന്ന് 853 രൂപയായാണ് വർധിപ്പിച്ചത്. ഉജ്വല പദ്ധതിയിലെ ഉപഭോക്താക്കൾക്ക് സിലിണ്ടറിന് 503 രൂപയിൽ നിന്ന് 553 രൂപയായും വില ഉയരും.പെട്രോളിനും ഡീസലിനും ഇത്തവണ എക്സൈസ് ഡ്യൂട്ടി ഇനത്തിൽ രണ്ടു രൂപ വർധിപ്പിച്ചാണ് വില കൂട്ടിയിരിക്കുന്നത്.
CATEGORIES News
TAGS newdelhi