
പാതയോരം കാടുമൂടി
- കക്കയം ടൂറിസ്‌റ്റ് കേന്ദ്രം സന്ദർശിക്കുന്നതിനു ഒരുപാട് ആളുകൾ എത്തുന്ന പ്രധാന റൂട്ടാണിത്
കൂരാച്ചുണ്ട്:കക്കയം – 28-ാം മൈൽ റോഡരികിലെ കാട് വാഹനങ്ങൾക്കും യാത്രക്കാർക്കും അപകട ഭീഷണി ഉണ്ടാക്കുന്നു.30-ാം മൈൽ മേഖലയിൽ ടാറിങ് പാതയിലേക്ക് കാട് വളർന്നതും എതിർ ദിശയിൽ വരുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നതുമാണ് പ്രധാന പ്രശ്നം.
പൊതുമരാമത്തിന്റെ അധീനതയിലുള്ള റോഡരികിലെ കാട് വെട്ടി മാറ്റാൻ ഫണ്ട് അനുവദിക്കാത്തതാണു പ്രശ്നം. പാതയോരത്ത് കാട് വളരുന്നത് കാട്ടുപന്നി ഉൾപ്പെടെ വന്യമൃഗ ഭീഷണിക്കും കാരണമാകുന്നുണ്ട്. കക്കയം ടൂറിസ്‌റ്റ് കേന്ദ്രം സന്ദർശിക്കുന്നതിനു ഒരുപാട് ആളുകൾ എത്തുന്ന പ്രധാന റൂട്ടാണിത്.
CATEGORIES News
