പാരാമെഡിക്കൽ മേഖലയിൽ യോഗ്യതയുള്ളവർക്ക്      റെയിൽവേയിൽ അവസരം

പാരാമെഡിക്കൽ മേഖലയിൽ യോഗ്യതയുള്ളവർക്ക് റെയിൽവേയിൽ അവസരം

  • അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി സെപ്‌തംബർ 16

ന്യൂഡൽഹി: പാരാമെഡിക്കൽ മേഖലയിൽ യോഗ്യതയുള്ളവർക്കായി റെയിൽവേയിൽ ഒഴിവുകൾ. റിക്രൂട്ട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 1376 പാരാ മെഡിക്കൽ സ്റ്റാഫുകൾക്കായിട്ടാണ് ഒഴിവുകൾ ഉള്ളത് .

നഴ്സിങ് സൂപ്രണ്ട്, ഹെൽത്ത് ആൻഡ് മലേറിയ ഇൻസ്പെക്ടർ ഗ്രേഡ് 3, ഫാർമസിസ്റ്റ്, ലാബ് അസിസ്റ്റന്റ് ഗ്രേഡ് 3, ഡയറ്റീഷ്യൻ തുടങ്ങിയ ഇരുപതോളം പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്. തസ്തികകളിലേക്കുള്ള അപേക്ഷ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഇതിനോടകം തന്നെ റെയിൽവേ വെബ്സൈറ്റിൽ അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

2024 സെപ്‌തംബർ 16 വരെ അപേക്ഷകൾ സ്വീകരിക്കും. അതേസമയം അപേക്ഷയിൽ തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ അത് തിരുത്താനുള്ള അവസരവും റെയിൽവേ നൽകുന്നുണ്ട് . സെപ്തംബർ 17 മുതൽ 26 വരെയാണ് ഇതിനുള്ള സമയം. 250 രൂപയാണ് അപേക്ഷാ ഫീസ്.താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ കയറി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

https://indianrailways.gov.in/

https://rrbapply.gov.in
CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )