
പാലത്തിൽ നിന്ന് പുഴയിൽ ചാടിയ നാലുപേ രെ കാണാനില്ല
- സംഭവം പുലർച്ചെ,തിരച്ചിൽ തുടങ്ങി
തൃശ്ശൂർ: ചാലക്കുടി റെയിൽവെ പാലത്തിൽ നിന്ന് ട്രെയിൻ വരുന്നത് കണ്ട് പുഴയിൽ ചാടിയ നാലുപേർക്കായി തിരച്ചിൽ ഊർജ്ജിതം. ഇതിൽ ഒരാളെ ട്രെയിൻ തട്ടിയിട്ടുമുണ്ട്. ഇന്ന് പുലർച്ചെ 1.30 ഓടെ പാലത്തിലൂടെ ചെന്നൈ-തിരുവനന്തപുരം ട്രെയിൻ കടന്നു പോകുമ്പോഴാണ് സംഭവം നടന്നത് . റെയിൽ പാളത്തിലൂടെ നടന്നുപോയിരുന്ന നാലുപേരിൽ ഒരാളെ ട്രെയിൻ തട്ടുകയും മറ്റ് മൂന്നുപേർ ചാലക്കുടി പുഴയിലേയ്ക്ക് ചാടുകയും ചെയ്തതായി ലോക്കോ പൈലറ്റാണ് സ്റ്റേഷനിൽ വിളിച്ചറിയിച്ചത്.

ചാലക്കുടി റെയിൽവെ സ്റ്റേഷനിൽ നിന്ന് വിവരം അറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും ഇരുട്ടായതിനാൽ തിരച്ചിൽ നടത്താനായില്ല. രാവിലെ അഗ്നിരക്ഷാസേനയും സ്കൂബാ സംഘവും സ്ഥലത്ത് തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്. അതേ സമയം പരിസരപ്രദേശത്ത് ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
CATEGORIES News
TAGS chalakkudi