
പാലിയേക്കര ടോൾ പിരിവ്; വിലക്ക് തുടരുമെന്ന് ഹൈക്കോടതി
- ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹർജികൾ ഇന്ന് പരിഗണിച്ചു
കൊച്ചി: പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും. ഹൈക്കോടതിയുടേതാണ് പ്രധനപ്പെട്ട ഉത്തരവ്. ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹർജികൾ ഇന്ന് പരിഗണിച്ചു.

മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞതിൽ ജില്ലാ കളക്ടർ കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. മുരിങ്ങൂരിൽ സർവീസ് റോഡ് തകർന്നതുപോലെ പലയിട ത്തും സാധ്യത ഉണ്ടെന്നാണ് കലക്‌ടറുടെ റിപ്പോർട്ടിൽ പറയുന്നത്. തുടർന്ന് ഹർജി പരിഗണിച്ച കോടതി ടോൾ പിരിവ് തൽക്കാലം പുനരാരംഭിക്കേണ്ടതില്ല എന്നാണ് ഉത്തരവിട്ടിരിക്കുന്നത്. ഈ മാസം 30ന് ഹർജി വീണ്ടും പരിഗണിക്കും.
CATEGORIES News
