
പാർട്ടി വിട്ടതിൽ അയിഷാ പോറ്റി വിഷമിക്കേണ്ടി വരും ; കെ.എൻ ബാലഗോപാൽ
- അയിഷാ പോറ്റി കോൺഗ്രസിൽ പോകാൻ പാടില്ലായിരുന്നു. വ്യക്തിപരമായി തനിക്ക് ദേഷ്യമില്ല.
കൊല്ലം: അയിഷാ പോറ്റി കോൺഗ്രസിൽ ചേർന്നതിൽ വൈകാരിക പ്രതികരണവുമായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ. കുടുംബത്തിലെ ജ്യേഷ്ഠസഹോദരി പാർട്ടിയെ തകർക്കാൻ നിൽക്കുന്ന ആളുകളോടൊപ്പം ചേർന്നതിൽ അതീവ ദുഖമുണ്ട്. പാർട്ടി വിട്ടതിൽ പിന്നീട് അയിഷാ പോറ്റി വിഷമിക്കേണ്ടി വരുമെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു. അയിഷാ പോറ്റി കോൺഗ്രസിൽ പോകാൻ പാടില്ലായിരുന്നു. വ്യക്തിപരമായി തനിക്ക് ദേഷ്യമില്ല. ഒന്നുമാകാത്ത എത്രയോ സഖാക്കളുണ്ട്. അവർ കൂടി പ്രവർത്തിച്ചല്ലേ ജനപ്രതിനിധി ആകുന്നത്. ഇപ്പോൾ പോയതിൽ പിന്നീട് അവർക്ക് വിഷമമുണ്ടാകും.

ഇടതുപക്ഷവും പാർട്ടിയും അവർക്കായി പ്രവർത്തിച്ചത് കാണേണ്ടതായിരുന്നു. കുടുംബത്തിലെ ജ്യേഷ്ഠസഹോദരി നമ്മളെ തകർക്കാൻ നിൽക്കുന്ന ആളുകളോടൊപ്പം ചേർന്നതിൽ അതീവദുഖമുണ്ടെന്നും ബാലഗോപാൽ പറഞ്ഞു.
CATEGORIES News
