സർക്കാരിന്റെ വമ്പൻ പ്രഖ്യാപനങ്ങളിൽ പ്രതികരണവുമായി കെ.എൻ ബാലഗോപാൽ

സർക്കാരിന്റെ വമ്പൻ പ്രഖ്യാപനങ്ങളിൽ പ്രതികരണവുമായി കെ.എൻ ബാലഗോപാൽ

  • ജനക്ഷേമ പദ്ധതികളുടെ പ്രഖ്യാപനത്തിന് പിന്നാലെയുള്ള ജനങ്ങളുടെ പ്രതികരണത്തിൽ തൃപ്‌തിയെന്ന് മന്ത്രി പ്രതികരിച്ചു.

തിരുവനന്തപുരം: സർക്കാരിന്റെ വമ്പൻ പ്രഖ്യാപനങ്ങളിൽ പ്രതികരണവുമായി ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ. ജനക്ഷേമ പദ്ധതികളുടെ പ്രഖ്യാപനത്തിന് പിന്നാലെയുള്ള ജനങ്ങളുടെ പ്രതികരണത്തിൽ തൃപ്‌തിയെന്ന് മന്ത്രി പ്രതികരിച്ചു.

ധനവകുപ്പിന് ഏറെ വെല്ലുവിളികൾ ഉണ്ടായിട്ടുണ്ട് എന്നാൽ ഒരിക്കലും തകർന്ന് പോകില്ല നമ്മൾ മുന്നോട്ട് പോകുമെന്നും, ട്രഷറി അടച്ചുപൂട്ടും എന്നുള്ള ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട് പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുകയാണെന്നും, അത് നടപ്പിലാക്കാൻ പറ്റും എന്നുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി അത് പറഞ്ഞത് എന്നും, അതിന് പിന്നിൽ കൃത്യമായ പ്രവർത്തനങ്ങൾ ധനവകുപ്പ് നടത്തിയിട്ടുണ്ട് എന്നും, ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ മാത്രമാണ് പറയാറെന്നും, ചെയ്യാൻ പറ്റും എന്നാണ് വിശ്വാസം എന്നും മന്ത്രി അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )