
പിഎം ഇന്റേൺഷിപ്പിന് ഏപ്രിൽ 15 വരെ അപേക്ഷിക്കാം
- വെബ്പോർട്ടലിൽ ഇന്റേൺഷിപ്പ് പദ്ധതിയുടെ മാർഗനിർദേശങ്ങളും കമ്പനികളിലെ ഒഴിവുകളും ലഭ്യമാണ്
ന്യൂഡൽഹി :കേന്ദ്രസർക്കാരിന്റെ പിഎം ഇന്റേൺഷിപ്പ് പദ്ധതിയുടെ (PMIS) രണ്ടാംഘട്ട രജിസ്ട്രേഷന് ഏപ്രിൽ 15 വരെ അപേക്ഷിക്കാം. രാജ്യത്തെ തിരഞ്ഞെടുത്ത പ്രധാന പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളിലായി സ്റ്റൈപ്പൻഡോടെ ഒരുവർഷമാണ് തൊഴിൽപരിശീലനം. അഞ്ചുവർഷത്തിനുള്ളിൽ ഒരുകോടിപേർക്ക് ഇന്റേൺഷിപ്പ് നൽകുന്ന പദ്ധതിയാണിത്.കോർപ്പറേറ്റ്കാര്യമന്ത്രാലയം വികസിപ്പിച്ച കേന്ദ്രീകൃത വെബ്പോർട്ടലിൽ ഇന്റേൺഷിപ്പ് പദ്ധതിയുടെ മാർഗനിർദേശങ്ങളും കമ്പനികളിലെ ഒഴിവുകളും ലഭ്യമാണ്.

അപേക്ഷ: കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും ഇന്റേൺഷിപ്പ് രജിസ്ട്രേഷൻ എളുപ്പമാക്കുന്നതിന് പുറത്തിറക്കിയ PMIS മൊബൈൽ ആപ്പ് വഴിയും രജിസ്റ്റർ ചെയ്യാം. അപേക്ഷാഫീസില്ല.
വെബ്സൈറ്റ്: pminternship.mca.gov.in.
CATEGORIES News