
പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവം ഡിസംബർ 6 മുതൽ
കൊയിലാണ്ടി : കൊല്ലം പിഷാരികാവ് ദേവസ്വം തൃക്കാർത്തിക സംഗീതോത്സവം ഡിസംബർ 6 മുതൽ 13 വരെ നടത്തപ്പെടുന്നു.
ചടങ്ങ് മലയാളത്തിന്റെ പ്രശസ്ത സംഗീത സംവിധായകൻ എം ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും.തുടർന്ന് 6 30 മുതൽ സംഗീത പ്രതിഭാ സംഗമം നടക്കുന്നതാണ്. ഈ വർഷത്തെ പിഷാരികാവ് ദേവസ്വം ഏർപ്പെടുത്തിയ തൃക്കാർത്തിക സംഗീത പുരസ്ക്‌കാരം ലഭിച്ചിരിക്കുന്നത് പ്രശസ്‌ത ഗാനരചയിതാവ് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിക്കാണ്.
ഡിസംബർ 13 തൃക്കാർത്തിക ദിനത്തിൽ വൈകുന്നേരം അഞ്ചുമണിക്ക് തൃക്കാർത്തിക സംഗീത പുരസ്‌കാര സമർപ്പണംവും നടക്കുന്നതായിരിക്കും.
തൃക്കാർത്തിക മഹോത്സവത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ട്രസ്റ്റിബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ പി.പി. രാധാകൃഷ്ണൻ, ശ്രീ പുത്രൻ, ദേവസ്വം മാനേജർ വി.പി. ഭാസ്ക്‌കരൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
CATEGORIES News
