
പി.എം.താജിൻ്റെ നാടകലോകം-പ്രബന്ധമത്സരം
- ഡിടിപി ചെയ്ത പത്തു പേജിൽ കവിയാത്ത രചനയുടെ മൂന്നു കോപ്പികൾ സ്ഥാപനത്തലവൻ്റെ സാക്ഷ്യപത്രത്തോടെ ജൂലൈ 10-നു മുമ്പ് ലഭിക്കണം
കോഴിക്കോട് : പുരോഗമനകലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ കമ്മറ്റിയും പി.എം. താജ് അനുസമരണ സമിതിയും ചേർന്ന് നടത്തുന്ന താജ് അനുസ്മരണത്തോടനുബന്ധിച്ച് കോളേജ്/സർവകലാശാലാ വിദ്യാർഥികൾക്കായി ‘പി. എം. താജിൻ്റെ നാടകലോകം’ എന്ന വിഷയത്തിൽ പ്രബന്ധമത്സരം നടത്തുന്നു.

ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് ₹5000, ₹ 3000, ₹ 2000 വീതം സമ്മാനം ലഭിക്കും.ഡിടിപി ചെയ്ത പത്തു പേജിൽ കവിയാത്ത രചനയുടെ മൂന്നു കോപ്പികൾ സ്ഥാപനത്തലവൻ്റെ സാക്ഷ്യപത്രത്തോടെ ജൂലൈ 10-നു മുമ്പ് താഴെ കാണുന്ന വിലാസത്തിൽ ലഭിക്കണം.
കോയമുഹമ്മദ്, 2/ 1209A- വെണ്ണീർവയൽ,
കാരപ്പറമ്പ് പോസ്റ്റ്,
കോഴിക്കോട് -673010.
ഫോൺ:8129163391
CATEGORIES News