
പി.എഫ് ഇനി യുപിഐ വഴിയും പിൻവലിക്കാം
- ഇപിഎഫ് അംഗങ്ങൾക്ക് അവരുടെ പണം വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും
എംപ്ലോയ്മെന്റ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അംഗങ്ങളൾക്ക് തുക പിൻവലിക്കാൻ യുണൈറ്റഡ് പേയ്മെന്റ്റ് ഇൻറർഫേസ് (യുപിഐ) സേവനം ഒരിക്കാനൊരുങ്ങി സർക്കാർ. മൂന്ന് മാസത്തിനുള്ളിൽ യുപിഐ പ്ലാറ്റ്ഫോമുകളിൽ ഈ സംവിധാനം ആരംഭിക്കുന്നതിനായി നാഷണൽ പേയ്മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻപിസിഐ) ചർച്ചകൾ നടത്തുകയാണെന്ന് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഫണ്ട് കൈമാറ്റം വേഗതയേറിയതും തടസ്സങ്ങളില്ലാത്തതുമാക്കാൻ ലക്ഷ്യമിട്ടാണ് സർക്കാർ യുപിഐ സംവിധാനം നടപ്പാക്കുന്നത്.

ഇപിഎഫിനെ യുപിഐയുമായി ബന്ധിപ്പിക്കുന്നതിലൂടെ, സാമ്പത്തിക ഇടപാടുകൾ ലളിതമാക്കാനും അതുവഴി തടസ്സമില്ലാത്തതും വേഗതയേറിയതുമായ ക്ലെയിം പ്രോസസ്സിംഗ് ഉറപ്പാക്കാനും സർക്കാർ ലക്ഷ്യമിടുന്നു. പുതിയ മാറ്റത്തിലൂടെ ലക്ഷകണക്കിന് ഇപിഎഫ് അംഗങ്ങൾക്ക് അവരുടെ പണം വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നത് നേട്ടമാണ്.