
പി.വി.അൻവറിൻ്റെ വീടിന് മുന്നിൽ സിപിഎം ഫ്ലക്സ് ബോര്‍ഡ്
- മലപ്പുറം തുവൂരിൽ അൻവർ എംഎൽഎക്ക് അഭിവാദ്യം അർപ്പിച്ചും ഫ്ലക്സ് ബോർഡ്
മലപ്പുറം: പി.വി.അൻവർ – എംഎൽഎയ്ക്കെതിരെ നിലമ്പൂരിലെ വീടിനുമുമ്പിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് സിപിഎം. സിപിഎം ഒതായി ബ്രാഞ്ചിൻ്റെ പേരിൽ ഫ്ലക്‌സ് ബോർഡ് സ്ഥാപിച്ചത്. ‘വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാർട്ടി വേറെയാണ്’ എന്നെഴുതിയ ഫ്ലക്സ് ബോർഡാണ് സ്‌ഥാപിച്ചത്. പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും ചിത്രങ്ങളുള്ള ഫ്ലക്സ് ബോർഡാണ് സ്ഥാപിച്ചിരിക്കുന്നത്.
അതേസമയം, മലപ്പുറം തുവൂരിൽ പി.വി. അൻവർ എംഎൽഎക്ക് അഭിവാദ്യം അർപ്പിച്ച് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. ലീഡർ കെ. കരുണാകരൻ ഫൗണ്ടേഷൻ സംസ്‌ഥാന കമ്മിറ്റിയുടെ പേരിലാണ് ഫ്ലക്സ് ഉയർന്നത്. പി.വി. അൻവറിന് അഭിവാദ്യങ്ങൾ എന്നാണ് ഫ്ലക്സ് ബോർഡിലെഴുതിയിരിക്കുന്നത്.