
പി.വി അൻവർ – എസ്.പി സുജിത് ദാസ് ഫോൺ സംഭാഷണത്തിൽ വകുപ്പുതല അന്വേഷണമുണ്ടാകും
- പി.വി അൻവർ എംഎൽഎ യുടെ പരാമർശങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് കടുത്ത അതൃപ്‌തി
തിരുവനന്തപുരം: പി.വി അൻവർ എംഎൽഎയും എസ്.പി സുജിത് ദാസുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ വകുപ്പുതല അന്വേഷണമുണ്ടാകും. സംഭാഷണം സുജിത് ദാസിന്റേതെതെന്ന് കണ്ടെത്തിയാൽ നടപടിക്ക് ആലോചന. അതേസമയം അന്വേഷണം ആവശ്യപ്പെട്ട് എഡിജിപി എം.ആർ.അജിത് കുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകി. തന്നെ കാണാൻ ഓഫീസിലെത്തിയിട്ടും സുജിത് ദാസിന് അജിത് കുമാർ അനുമതി നൽകിയില്ല. പി.വി അൻവർ എംഎൽഎ യുടെ പരാമർശങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് കടുത്ത അതൃപ്‌തിയുണ്ട്.
ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് മരങ്ങൾ മുറിച്ചു കടത്തിയതായി ബന്ധപ്പെട്ട പരാതിയിൽ നടപടി വേണമെന്ന ആവശ്യവുമായാണ് അൻവർ എംഎൽഎ എത്തിയത്. കൊല്ലം കടയ്ക്കൽ സ്വദേശിയായ എൻ. ശ്രീജിത്ത് നൽകിയ പരാതിയിലെ നടപടി സംബന്ധിച്ച് അന്വേഷിക്കാനെത്തിയ അദ്ദേഹത്തെ പൊലീസ് തടയുകയായിരുന്നു. ഈ പരാതി പിൻവലിക്കണമെന്നാവശ്യമാണ് സുജിത് ദാസ് ഫോൺ സംഭാഷണത്തിലൂടെ അൻവർ എംഎൽഎയോട് ആവശ്യപ്പെടുന്നത്. 2021ൽ തേക്ക്, മഹാഗണി മരങ്ങൾ മുറിച്ചു കടത്തി എന്നാണ് പരാതി.