പി.വി. അൻവർ സംസാരിച്ചത് പാർട്ടിയ്ക്കും സർക്കാറിനുമെതിര; മുഖ്യമന്ത്രി

  • ആരോപണങ്ങളിൽ സംസ്ഥാനത്തെ മികച്ച സംവിധാനങ്ങളെ വെച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി

ഡൽഹി: നിലമ്പൂർ എംഎൽഎ പി. വി. അൻവറിന്റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു എംഎൽഎയെന്ന നിലയിൽ പി .വി. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ സംസ്ഥാനത്തെ മികച്ച സംവിധാനങ്ങളെ നിയോഗിച്ച് അന്വേഷണം നടത്തുകയാണെന്നും മുഖ്യമന്ത്രി. പാർട്ടിക്കും എൽഡിഎഫിനും സർക്കാറിനുമെതിരായ കാര്യങ്ങളാണ് പി .വി .അൻവർ ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയംപാർട്ടിയുടെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ പി .വി. അൻവർ ഇന്നലെ ഉന്നയിച്ചുവെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സിപിഐ എം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. അൻവറിന്റെ ഉദ്ദേശ്യം വ്യക്തമാണെന്നും സ്വയമേവ എൽഡിഎഫിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്നും പ്രഖ്യാപിച്ചു. പി. വി .അൻവർ ഉന്നയിച്ച വിഷയങ്ങളിൽ പിന്നീട് ഒരു ഘട്ടത്തിൽ വിശദമായി സംസാരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ പാർട്ടിക്കും എൽഡിഎഫിനും സർക്കാറിനുമെതിരെ പി. വി .അൻവർ ഉന്നയിച്ച മുഴുവൻ ആരോപണങ്ങളും തള്ളുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആരോപണങ്ങളെല്ലാം എൽഡിഎഫിനെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് മാത്രമേ കണക്കാക്കുന്നുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ നിലപാട് ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി നേരത്തെ സ്വീകരിച്ച നടപടികളെ ബാധിക്കുന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിക്ഷ്‌പക്ഷമായി തന്നെ ഇക്കാര്യങ്ങളിൽ അന്വേഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം താൻ നൽകിയ പരാതികളിൽ നടക്കുന്ന അന്വേഷണം കൃത്യമല്ലെന്നും എസ്പി ഓഫീസിലെ മരം മുറിയുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നുമാണ് പി .വി .അൻവർ ഇന്നലെ പ്രതികരിച്ചത്.

മുഖ്യമന്ത്രി തന്നെ കുറ്റക്കാരനാക്കി ചിത്രീകരിച്ചെന്നും പാർട്ടി അത് തിരുത്തിയില്ലെന്നും അൻവർ കുറ്റപ്പെടുത്തിയിരുന്നു. താൻ കള്ളക്കടത്തുകാരുടെ ആളാണെന്ന സംശയം മുഖ്യമന്ത്രി സംസ്ഥാനത്തെ പൊതുസമൂഹത്തിന് നൽകിയെന്നും പാർട്ടി തിരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും അൻവർ ചൂണ്ടിക്കാട്ടിയിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )