
പുതിയങ്ങാടി- ഉള്ളിയേരി റോഡിൽ റീ ടാറിങ്; ഗതാഗതം തടസ്സപ്പെടും
- കുറ്റ്യാടിയിൽനിന്നുവരുന്ന വാഹനങ്ങൾ കൊയിലാണ്ടി വഴിയോ ബാലുശ്ശേരി വഴിയോ പോകാം
കോഴിക്കോട് : പുതിയങ്ങാടി-പുറക്കാട്ടിരി- അണ്ടിക്കോട്-അത്തോളി-ഉള്ളിയേരി റോഡിൽ റീ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ 28 മുതൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടും. കുറ്റ്യാടിയിൽനിന്നുവരുന്ന വാഹനങ്ങൾ കൊയിലാണ്ടി വഴിയോ ബാലുശ്ശേരി വഴിയോ കോഴിക്കോട് ഭാഗത്തേക്കു പോകാവുന്നതാണെന്ന് കേരള റോഡ് ഫണ്ട് ബോർഡ്-പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
CATEGORIES News
