
പുതിയസ്റ്റാൻഡ് പരിസരത്തെ എസ്‌കലേറ്റർ പ്രവർത്തിച്ചു തുടങ്ങി
- ബുധനാഴ്‌ച എസ്‌ലേറ്റർ പ്രവർത്തനം തുടങ്ങി.
കോഴിക്കോട് : മാസങ്ങളായി കേടായിക്കിടക്കുകയായിരുന്ന പുതിയസ്റ്റാൻഡ് പരിസരത്തെ എസ്‌കലേറ്റർ ഒടുവിൽ ശരിയാക്കി. പുതിയസ്റ്റാൻഡിൻ്റെ ഇരുവശത്തേക്കുമുള്ള എസ്കലേറ്റർ പണിമുടക്കുന്നത് പതിവായിരുന്നെങ്കിലും നാലുമാസത്തോളം പ്രവർത്തിക്കാതായത് ഈ അടുത്തകാലത്താണ്.
പലവട്ടം പരാതിപ്പെട്ടിട്ടും എസ്‌കലേറ്റർ നന്നാക്കാതെതന്നെ കിടക്കുകയായിരുന്നു. ബെൽറ്റിനുൾപ്പെടെയുള്ള പ്രശംകാരണമാണ് പ്രവർത്തനം നിലച്ചത്. കോർപ്പറേഷന്റെ കീഴിലാണ് എസ്‌കലേറ്റർ. ഡൽഹിയിൽനിന്നുള്ള കമ്പനിയെയാണ് ബെൽറ്റ് നന്നാക്കാൻ ഏൽപ്പിച്ചിരുന്നത്. കഴിഞ്ഞയാഴ് അവർ പണിതുടങ്ങി. ബുധനാഴ്‌ച എസ്‌ലേറ്റർ പ്രവർത്തനം തുടങ്ങി.
CATEGORIES News