
പുതുവത്സരത്തിൽ ഈ തവണയും മാനാഞ്ചിറ സ്ക്വയറിൽ വർണ ദീപാലങ്കാരം
- വിനോദസഞ്ചാര വകുപ്പിൻ്റെ ആഭിമുഖ്യത്തിലുള്ള ദീപാലങ്കാരം 23 മുതൽ
കോഴിക്കോട്: കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും പുതുവത്സരദിനത്തോനുബന്ധിച്ച് മാനാഞ്ചിറ സ്ക്വയറിൽ വർണ ദീപാലങ്കാരം. വിനോദസഞ്ചാര വകുപ്പിൻ്റെ ആഭിമുഖ്യത്തിലുള്ള ദീപാലങ്കാരം 23 മുതൽ കത്തിക്കണമെന്നാണ് ധാരണ. ഇതിനായുള്ള സംവിധാനങ്ങളുടെ അവസാന മിനുക്കുപണികൾ മാനാഞ്ചിറ മൈതാനിയിൽ തുടങ്ങി.

കൂറ്റൻ ദിനോസർ, മഞ്ഞുകരടി, ഭൂഗോളം തുടങ്ങി യവയെല്ലാമുള്ള വ്യത്യസ്‌ത രീതിയിലാണ് ഇത്തവണ ദീപാലങ്കാരമെന്ന് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതർ പറഞ്ഞു. കഴിഞ്ഞ കൊല്ലം മാനാഞ്ചിറ സ്ക്വയറിലെ പുതുവത്സരാഘോഷ ദീപാലങ്കാരം വളരെ ശ്രദ്ധ നേടിയിരുന്നു.
CATEGORIES News