പുതുവത്സരാഘോഷത്തിന് നവീകരിച്ച ടൗൺഹാളും

പുതുവത്സരാഘോഷത്തിന് നവീകരിച്ച ടൗൺഹാളും

  • ടൗൺഹാളും ടാഗോർ ഹാളും അടച്ചതോടെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ നടത്താൻ മിതമായ നിരക്കിൽ വേദി കിട്ടാതെ ബുദ്ധിമുട്ടുകയാണ് കലാകാരൻമാർ

കോഴിക്കോട്:നവീകരണത്തിനായി അടച്ചിട്ട ടൗൺ ഹാൾ പുതുവത്സരത്തിനുമുമ്പ് തുറന്നുകൊടുക്കുമെന്ന് കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാർ പി.സി. രാജൻ അറിയിച്ചു. കസേര, കർട്ടൻ എന്നിവ മാറ്റി സ്റ്റേജ് അറ്റകുറ്റപ്പണി നടത്താനും ഹാൾ പെയിൻ്റടിച്ച് വൃത്തിയാക്കലും ബാത്റൂം നന്നാക്കലുമായിരുന്നു നവീകരണം.കസേര മാറ്റൽ മാത്രമാണ് ഇതിൽ ബാക്കിയുള്ളത്. കസേരകൾ ഉടൻ എത്തുമെന്നും ഈ മാസം തന്നെ പൊതുപരിപാടികൾക്കായി ഹാൾ തുറന്നുകൊടുക്കാനാണ് ശ്രമമെന്നും അദ്ദേഹം അറിയിച്ചു.

ടൗൺഹാൾ മൂന്നു മാസത്തിലേറെയായി അടച്ചിട്ടിട്ട് . ടാഗോർ ഹാൾ രണ്ടു വർഷത്തിലേറെയായി പൂർണമായും അടച്ചുപൂട്ടിയിട്ടിരിക്കുകയാണ്. അതേ സമയം, തുറന്നു കൊടുക്കാൻ വൈകുന്നത് കാരണം കലാകാരന്മാരെ ഇത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ടൗൺഹാളും ടാഗോർ ഹാളും അടച്ചതോടെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ നടത്താൻ മിതമായ നിരക്കിൽ വേദി കിട്ടാതെ ബുദ്ധിമുട്ടുകയാണ് കലാകാരൻമാർ. ഇത് തങ്ങളുടെ ഉപജീവനമാർഗം തന്നെ ഇല്ലാതാക്കുകയാണെന്ന് കലാകാരന്മാർ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus (0 Comments)

0 Comments