പുതുവത്സരാഘോഷത്തെ വരവേൽക്കാൻ മാനാഞ്ചിറ സ്ക്വയർ ഒരുങ്ങി കഴിഞ്ഞു

പുതുവത്സരാഘോഷത്തെ വരവേൽക്കാൻ മാനാഞ്ചിറ സ്ക്വയർ ഒരുങ്ങി കഴിഞ്ഞു

  • ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു

കോഴിക്കോട്:പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വെളിച്ചത്തിൽ മിന്നിത്തിളങ്ങി മാനാഞ്ചിറ സ്ക്വയർ. ഇന്നലെ വൈകീട്ടാണ് മാനാഞ്ചിറ സ്ക്വയർ ദീപാലംകൃതമായത്. ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. പുതുവത്സരാഘോഷത്തിന് കേക്ക് മുറിച്ച് തുടക്കം കുറിക്കുകയും ചെയ്തു.

‘ഇല്യൂമിനേറ്റിങ് ജോയി സ്പ്രെഡിങ് ഹാർമണി’ എന്ന പ്രമേയത്തിൽ വിനോദസഞ്ചാര വകുപ്പാണ് മാനാഞ്ചിറയിൽ ന്യൂ ഇയർ ലൈറ്റ് ഷോ ഒരുക്കിയത്. ഈ തവണ ദീപാലങ്കാരം സ്നോവേൾഡ് തീമിലാണ് രൂപകൽപന ചെയ്‌തത്.

സ്നോമാൻ, പോളാർ കരടി, പെൻഗ്വിൻ, ദിനോസർ തുടങ്ങിയവ പ്രധാന ആകർഷണങ്ങളാണ്. ഭൂഗോളം, പിരമിഡ് തുടങ്ങിയവയും മറ്റു വ്യത്യസ്ത‌ രൂപങ്ങളും വെളിച്ചത്തിൽ തെളിഞ്ഞു. മാനാഞ്ചിറക്കു ചുറ്റുമുള്ള മരങ്ങളും നടപ്പാതകളുടെ വശങ്ങളും വെളിച്ചത്തിൽ തിളങ്ങുന്നുണ്ട് . പുതുവത്സര ദിനം വരെ എല്ലാ ദിവസവും വൈകീട്ട് 6.30 മുതൽ മാനാഞ്ചിറ വെളിച്ചത്തിൽ തിളങ്ങും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )