പുത്തുമല, കരളപ്പാറ,പെട്ടിമുടി ഇന്ന് ചൂരൽ മല…. നടുക്കുന്ന ദുരന്തങ്ങളിൽ നിന്ന് നാമെന്ത് പഠിച്ചു?

പുത്തുമല, കരളപ്പാറ,പെട്ടിമുടി ഇന്ന് ചൂരൽ മല…. നടുക്കുന്ന ദുരന്തങ്ങളിൽ നിന്ന് നാമെന്ത് പഠിച്ചു?

  • ദുരന്തം ആവർത്തിക്കാതെയിരിക്കാൻ പ്രതിജ്ഞബദ്ധരാവണം സർക്കാരും പൊതുസമൂഹവും

ചോദ്യങ്ങൾക്ക് മുന്നിൽ മറ്റൊരു നിരീക്ഷണമുണ്ട് , വർഷങ്ങൾക്ക് മുൻപെ ഉന്നയിച്ചതാണ് – “പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമാണ്. അതിനു നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങൾ ഒന്നും വേണ്ട, നാലോ അഞ്ചോ വർഷം മതി. അന്ന് ഞാനും നിങ്ങളും ജീവിച്ചിരിപ്പുണ്ടാകും. ആരാണ് കള്ളം പറയുന്നത് ഭയപ്പെടുന്നത് എന്ന് നിങ്ങൾക്കു തന്നെ മനസ്സിലാകും..’
മാധവ് ഗാഡ്‌ഗിൽ 2013 ൽ നാം ഓരോരുത്തരോടും പറഞ്ഞ കാര്യമാണിത്. അതിന്റെ പൊരുൾ നമ്മളും ഭരണകൂടവും മനസിലാക്കിയോ എന്നതാണ് വീണ്ടുമുയരുന്ന ചോദ്യം.

ഇന്ന് പുലർച്ചെ വയനാട്ടിലെ ചൂരൽ മലയിലും ദുരന്തം ആവർത്തിച്ചു. ജീവൻ പൊലിഞ്ഞത് ഇതു വരെയുള്ള കണക്ക് പ്രകാരം 95 പേർക്ക് . ഇനിയും ഉയരുമെന്ന ആശങ്കയിലാണ്. 76 പേരുടെ മരണത്തിനിടയാക്കിയ പുത്തുമലയും കവളപ്പാറയും ഇന്നും മരവിപ്പിക്കുന്ന ഓർമകളായി നീറുന്നു. 2019 ഓഗസ്റ്റ് 8 ന് വൈകിട്ട് മുതൽ ആർത്തു പെയ്ത മഴ വയനാട് പുത്തുമലയില്‍ 17 ജീവനുകൾ കവർന്നപ്പോൾ അതേ ദിവസം തന്നെ മലപ്പുറത്തെ കവളപ്പാറയിൽ നഷ്ടമായത് 59 പേരുടെ ജീവനാണ് .

പുത്തുമലയെ അപേക്ഷിച്ച്ക വളപ്പാറയിലെ ദുരന്തത്തിന് ആഘാതം വളരെ കൂടുതലായിരുന്നു. എല്ലാം തകർന്നടിഞ്ഞതിനാൽ ദുരന്ത വാർത്ത പുറത്തെത്താൻ ഏറെ നേരമെടുത്തു. രക്ഷാപ്രവർത്തനങ്ങൾ ഏറെ വൈകി. കവളപ്പാറയിലെ മുത്തപ്പൻ കുന്നിന്‍റെ ഒരു ഭാഗം മുഴുവനായും ഇടിഞ്ഞ് വീണ് 42 വീടുകൾ മണ്ണിനടിയിൽ പെട്ടു. മഴയിലും മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും വൈദ്യുതി ലൈനുകളും മൊബൈൽ ടവറുകളും നിലം പൊത്തിയപ്പോൾ പുറം ലോകം ഈ വാർത്ത അറിഞ്ഞത് 12 മണിക്കൂറോളം കഴിഞ്ഞാണ് .മണ്ണിനടിയിൽ ഇനിയും11 പേർ. ദുരന്തത്തിൽ നിന്ന് തല നാരിയയ്ക്ക് രക്ഷപ്പെട്ടവർ ഇന്നും നടുക്കുന്ന ഓർമകൾക്ക് നടുവിലാണ്. മരണപ്പെട്ടവരുടെ എണ്ണം കുറഞ്ഞു എന്നല്ലാതെ പുത്തുമല ദുരന്തവും സമാനമായിരുന്നു. 12 മൃതദേഹങ്ങൾ പുത്തുമലയിൽ നിന്ന് കണ്ടെത്തി. കണ്ടെത്താനാകാതെ ഇപ്പോഴും അഞ്ചുപേർ പുത്തുമലയിലെ മണ്ണിനടിയിലാണ് . അപകടത്തിന് ശേഷം പതിവ് പോലെ സഹായങ്ങൾ ലഭ്യമായിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളും സന്നദ്ധ പ്രസ്ഥാനങ്ങളും ജില്ലാ ഭരണകൂടവുമായി കൈകോർത്ത് 56 കുടുംബങ്ങൾക്ക് ഹർഷം പദ്ധതിയിലൂടെ വീട് ഒരുക്കി.

വലിയ ദുരന്തങ്ങൾക്ക് ശേഷം പുനരധിവാസത്തിന് നടപടികൾക്കിടയിൽ ഭരണകൂടങ്ങൾ ശ്രദ്ധിക്കേണ്ട, കർശനമായി നടപ്പിലാക്കേണ്ട നിയമങ്ങളുണ്ട്.അവരോട് തികഞ്ഞ അലംഭാവമാണ് കേരളം കാണിച്ചു കൊണ്ടിരിക്കുന്നത്. എല്ലാറ്റിനു നേരെയും കണ്ണടച്ച്, ഒത്തുതീർപ്പുകൾ നടത്തി താൽപ്പര്യങ്ങൾ സംരക്ഷിച്ച് മുന്നേറുമ്പോൾ പ്രകൃതിയിലെ അതിലോല പ്രാദേശങ്ങളിൽ ഖനനവും അശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങളും നിർബാധം തുടരുന്നു.
നടുക്കുന്ന ദുരന്തങ്ങളും ജീവനഷ്ടവും ആവർത്തിക്കാതെയിരിക്കാൻ പ്രതിജ്ഞബദ്ധരാവണം ഭരണകൂടവും പൊതു സമൂഹവും .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )