
പുൽവാമയിൽ വീണ്ടും ഭീകരാക്രമണം ; ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് വെടിയേറ്റു
- കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്
പുൽവാമ:കശ്‌മീരിൽ ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് നേരെ വീണ്ടും ഭീകരാക്രമണം ഉണ്ടായി. തെക്കൻ കശ്മീരിലെ പുൽവാമയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്.

കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി ശുഭം കുമാറിന്റെ കയ്യിൽ വെടിയേറ്റു. പരിക്ക് ഗുരുതരമല്ല. ഗന്ദർബാൽ ജില്ലയിൽ കഴിഞ്ഞ ദിവസമാണ് ഭീകരാക്രമണമുണ്ടായത്, ആക്രമണത്തിന് പിന്നിൽ ഇവർ തന്നെയാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അക്രമികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു. ഗന്ദർബാല്ലിൽ നടന്ന ആക്രമണത്തിൽ ഒരു ഡോക്‌ടർ ഉൾപ്പടെ ഏഴ്പേരാണ് കൊല്ലപ്പെട്ടത്.
CATEGORIES News