പൂനൂരിൽ ലഹരിവേട്ട; 11 ഗ്രാം ബ്രൗൺഷുഗറും കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

പൂനൂരിൽ ലഹരിവേട്ട; 11 ഗ്രാം ബ്രൗൺഷുഗറും കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

  • പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

പൂനൂർ: പൂനൂരിൽ 11 ഗ്രാം ബ്രൗൺഷുഗറും 10 ഗ്രാം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പിടികൂടി. അസം സ്വദേശികളായ മുത്തബീർ ഹുസൈൻ (25), മുജാഹിദുൽ ഇസ്ലാം എന്നിവരാണ് പിടിയിലായത്. പൂനൂർ മഠത്തുംപൊയിൽ റോഡിൽവെച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് ബ്രൗൺഷുഗറുമായി മുത്തബിർ ഇസ്‌ലാമിനെ താമരശ്ശേരി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത് .

പൂനൂർ ടൗണിൽ ബാലുശ്ശേരി റോഡിൽ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിനടുത്ത് റോഡരികിൽ വെച്ചാണ് 10 ഗ്രാം കഞ്ചാവുമായി മുജാഹിദുൽ ഇസ്ലാമിനെ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ എ.ജി. തമ്പി, അസി. എക്സൈസ് ഇൻസ്പെക്‌ടർ പ്രതീഷ് ചന്ദ്രൻ, പി. ഒമാരായ അജീഷ്, സി.പി. ഷാജു, സി.ഇ.ഒ വി ഷ്ണു, ഡ്രൈവർ ഷിതിൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )