
പൂർണ-ഉറൂബ് അവാർഡ് രമേശ് കാവിലിന്റെ ‘പാതിര’ യ്ക്ക്
- അവാർഡ് 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്
കോഴിക്കോട്: മികച്ച അപ്രകാശിത നോവലിനുള്ള പൂർണ- ഉറൂബ് അവാർഡ് രമേശ് കാവിലിന്റെ’ പാതിര’ യ്ക്ക് ലഭിച്ചു. അവാർഡ് 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് .
കവിയും, ഗാന രചയിതാവും, സാംസ്കാരിക പ്രവർത്തകനുമാണ് രമേശ് കാവിൽ .കെ. ജി രഘുനാഥ്, റഹ്മാൻ കിടങ്ങയം, ഡോ. പ്രദീപ് കുമാർ കറ്റോട് എന്നിവർ അടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്. ഒക്ടോബർ ആദ്യവാരം കോഴിക്കോട്ട് വെച്ച് നടക്കുന്ന പൂർണ കൾച്ചറൽ ഫെസ്റ്റിവലിൽ അവാർഡ് നൽകും.