
പെട്രോൾ -ഡീസൽ വില ഓരോ 15 ദിവസം കൂടുമ്പോഴും പുനരവലോകനം ചെയ്യും -കേന്ദ്രം
- രാജ്യത്ത് പെട്രോളിൻ്യും ഡീസലിന്റെയും അധിക എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കുറച്ചതിന് പിന്നാലെ വെള്ളിയാഴ്ചയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്
ന്യൂഡൽഹി: പെട്രോൾ -ഡീസൽ വില ഓരോ 15 ദിവസം കൂടുമ്പോഴും പുനരവലോകനം ചെയ്യുമെന്ന് കേന്ദ്രം. രാജ്യത്ത് പെട്രോളിൻ്യും ഡീസലിന്റെയും അധിക എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കുറച്ചതിന് പിന്നാലെ വെള്ളിയാഴ്ചയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. അധിക എക്സൈസ് തീരുവ കുറച്ചതോടെ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 11.9 രൂപയാകും. ഡീസലിന് 7.8 രൂപയും.
എന്നാൽ, ചില്ലറ വിൽപ്പന വിലയെ ഈ ഇളവ് ബാധിക്കില്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് ചെയർമാൻ വിവേക് ചതുർവേദി വാർത്താസമ്മേളനത്തിൽ പറഞ്ഞു. യു.എസ്-ഇറാൻ -ഇസ്രായേൽ യുദ്ധത്തിന്റെ ഫലമായി അസംസ്കൃത എണ്ണവിലയിലുണ്ടായ വർധനയിലൂടെയുണ്ടായ എണ്ണ കമ്പനികളുടെ ഭാരം കുറക്കാനാണ് നീക്കമെന്നും ചതുർവേദി പറഞ്ഞു.
CATEGORIES News
