
പെരുമാൾപുരം വെള്ളക്കെട്ടിന് പരിഹാരമാവുന്നു
- മൂന്ന് ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്നുള്ള ഉറപ്പ് നേടി
പയ്യോളി :പെരുമാൾപുരത്തെ വെള്ളകെട്ടിന് പരിഹാരമാവുന്നു.തിക്കോടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ റിലേ സത്യാഗ്രഹ സമരവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിലിന്റെ നേതൃത്വത്തിലുളള സമര സമിതി നേതാക്കൾ കലക്ടർ സ്നേഹില്‍ കുമാർ സിംഗ് ഐഎഎസ് സ്പെഷ്യൽ ഡെപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യൻ, ദേശീയപാതയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ടുകൊണ്ടും അനുബന്ധ പ്രവർത്തനങ്ങൾക്കും കലക്ടർ ചുമതലപ്പെടുത്തിയ സബ് കലക്ടർ ഹാർഷ്യൽ ആർ മീണ എന്നിവരെ നേരിൽ കാണുകയും പ്രശ്നം ചർച്ച ചെയ്ത് പരിഹാരം ഉറപ്പ് വാങ്ങുകയും ചെയ്തു.
ഹൈവേ അതോറിറ്റിയുടെ സ്പെഷ്യൽ സോണൽ മാനേജർ അഷിതോസിന്റെ നേതൃത്വത്തിലുള്ള എൻജിനീയർ വിഭാഗം ജില്ലാ പഞ്ചായത്ത് മെമ്പറുടെയും മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റിന്റെയും നേതൃത്വത്തിലുള്ള സമരസമിതി നേതാക്കളുമായി ഹർഷൽ മീണ ഐഎസ്ന്റെ ചേമ്പറിൽ നടന്ന യോഗത്തിൽ നടന്ന ചർച്ചയുടെ ഭാഗമായി നാല് ദിവസം കൊണ്ട് വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം കാണുമെന്ന് എൻഎച്ചിന് വേണ്ടി പ്രോജക്ട് മാനേജർ ആഷിദോസ് ഉറപ്പു നൽകി. കൂടാതെ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ഹർഷൽ.ആർ. മിണ സ്ഥലം സന്ദർശിക്കുമെന്നും ഉറപ്പു നൽകി.
ചർച്ചയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ വി. പി.ദുൽഖീഫിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജയചന്ദ്രൻ തെക്കേ കുറ്റിയിൽ, രണ്ടാം വാർഡ് മെമ്പർ ബിനു കരോളി,കെഎസ്‌യു ജില്ലാ സെക്രട്ടറി ആദിൽ മുണ്ടിയത്, അജ്മൽ മാടായി രാജീവൻ മഠത്തിൽ തിക്കോടി എന്നിവർ പങ്കെടുത്തു.