
പെരുവട്ടൂരിൽ വീട്ട്മുറ്റത്ത് നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ഓട്ടോ തീവെച്ച് നശിപ്പിച്ചു
- തൊട്ടടുത്തു നിർത്തിയിട്ട മറ്റൊരു ഓട്ടോയ്ക്കും തീപിടിച്ചിരുന്നു
കൊയിലാണ്ടി: പെരുവട്ടൂർ നടേരിക്കടവിൽ വീട്ടിനു മുമ്പിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോറിക്ഷ അജ്ഞാതർ തീവെച്ച് നശിപ്പിച്ചു. ഇന്ന് പുലർച്ചെ 3:00 മണിയ്‌ക്കാണ് സംഭവം. തൊട്ടടുത്തു നിർത്തിയിട്ട മറ്റൊരു ഓട്ടോയ്ക്കും തീപിടിച്ചിരുന്നു.സംഭവത്തിൽ ഗുഡ്‌സ് ഓട്ടോ പൂർണമായി കത്തിനശിച്ചു. ഓട്ടോറിക്ഷയിൽ പടർന്ന തീ അണച്ചതിനാൽ പൂർണമായി കത്തി നശിച്ചില്ല.

ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. സംഭവത്തിൽ വീട്ടുകാർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
CATEGORIES News