
പെരുവട്ടൂർ എൽപി സ്കൂളിലെ വിദ്യാർഥികൾ വൃക്ഷ തൈകൾ നട്ടു
- ഓയിസ്ക കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ആണ് പരിപാടി നടന്നത്

കൊയിലാണ്ടി :ലോക പരിസ്ഥിതി ദിനത്തിൽ പെരുവട്ടൂർ എൽപി സ്കൂളിൽ വിദ്യാർഥികൾ വൃക്ഷ തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. ഓയിസ്ക കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ആണ് പരിപാടി നടന്നത്. ഓയിസ്ക പ്രസിഡന്റ് രാമദാസൻ മാസ്റ്റർ പരിസ്ഥിതിദിന സന്ദേശം നൽകി. സെക്രട്ടറി അഡ്വ അബ്ദുറഹിമാൻ വി.ടി വിദ്യാർത്ഥികൾക്ക് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. പരിപാടിയിൽ സ്കൂൾ ഹെഡ്‌മിസ്ട്രെസ് ഇന്ദിര ടീച്ചർ സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡന്റ് ഷിജു നന്ദി പറയുകയും ചെയ്തു.

സ്കൂൾ മാനേജ്‌മന്റ് പ്രതിനിധി സിറാജ് ഇയ്യഞ്ചേരി , ഓയിസ്ക ഭാരവാഹികളായ വി.പി സുകുമാരൻ, ബാബുരാജ് ചിത്രാലയം,വേണു മാസ്റ്റർ, സുരേഷ് മാസ്റ്റർ,സത്യൻ ടി.വി, ശശി കോട്ടിൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ശേഷം വിദ്യാർത്ഥികൾക്ക് പായസം കൊടുത്തു.
CATEGORIES News