പേരാമ്പ്ര ബൈപാസിൽ അപകടം പതിവാകുന്നു

പേരാമ്പ്ര ബൈപാസിൽ അപകടം പതിവാകുന്നു

  • സിഗ്നൽ സ്ഥാപിക്കാത്തത്തിൽ പ്രതിഷേധം കനക്കുന്നു.
  • ചെമ്പ്ര റോഡ് ഇല്ലാതായതോടെ ദിവസവും അപകടം.
  • വാഹന നിയമങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും പരിസരവാസികൾ.

പേരാമ്പ്ര: സിഗ്‌നൽ പോലും സ്ഥാപിക്കപ്പെടാതെ പേരാമ്പ്ര ബൈപാസ്. ഇവിടെ അപകടങ്ങൾ പതിവാകുന്നു. വാഹന നിയമങ്ങൾ പാലിക്കപ്പെടാത്തതിനാലും അശ്രദ്ധമൂലവും അപകടങ്ങൾ പതിവാകുന്നുവെന്ന് പരിസരവാസികൾ പറയുന്നു. അപകട മേഖലയിൽ ചെറിയ കടലാസിൽ ‘അപകട സാധ്യത’ എന്നുള്ള രേഖപെടുത്തൽ മാത്രമേ ഉള്ളു. സിഗ്നൽ ഉള്ളത് കാര്യക്ഷമമല്ലെന്ന് യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു.

ബൈപാസ് വന്നതോടുകൂടി ചെമ്പ്ര റോഡ് ഇല്ലാതായതും അപകട സാധ്യത ഇരട്ടിയാക്കി. ഇ.എം.എസ്. സഹകരണ ആശുപത്രിയും ധാരാളം കടകളും ഉള്ള പ്രാദേശത്ത് കർശന ഗതാഗതനിയമവും ട്രാഫിക് പോലീസിന്റെ ആവശ്യവും, ക്യാമറ സ്ഥാപിക്കാനുമുള്ള നിർദ്ദേശവും ശക്തമാവുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ നിരവധി തവണ അപകടങ്ങൾ നടന്നിട്ടുണ്ട്. സീബ്ര ക്രോസിലൂടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച വ്യക്തിയെ സ്വകാര്യ വാഹനം ഇടിച്ചിട്ട് കടന്നുകളഞ്ഞതായി പരിസരവാസി ബൈപാസിനു സമീപം പഴം പച്ചക്കറി കട നടത്തുന്ന മുഹമ്മദ്‌ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )