
പേരാമ്പ്ര ബൈപ്പാസിൽ ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേയ്ക്ക് മറിഞ്ഞ് അപകടം
- ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പേരാമ്പ്ര:പേരാമ്പ്ര ബൈപ്പാസിൽ ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേയ്ക്ക് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 9 മണിയ്ക്ക് കക്കാട് ജംഗ്ഷനും ആശുപത്രി ജംഗ്ഷനും ഇടയിൽ വെച്ചായിരുന്നു അപകടം നടന്നത്. നിയന്ത്രണംവിട്ട ലോറി റോഡിന് സമീപത്തെ താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. കുറ്റ്യാടി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ലോറിയുടെ സ്റ്റിയറിംഗ് തകർന്നതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ലോറി ഡ്രൈവറും സഹായിയും ഗുരുതര പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

അപകടം നടന്നയുടൻ സമീപവാസികളും യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പേരാമ്പ്ര പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി ലോറി നീക്കം ചെയ്യുന്ന നടപടികൾ തുടങ്ങിയിട്ടുണ്ട്.
CATEGORIES News