
പൊതുമുതൽ നശിപ്പിച്ച കേസ്;പ്രതി 14 വർഷത്തിനുശേഷം അറസ്റ്റിൽ
- കോഴിക്കോട് കല്ലായി കുണ്ടുങ്ങൽ റിജാസിനെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്
കോഴിക്കോട്:പൊതുമുതൽ നശിപ്പിച്ച കേസിലെ പ്രതി 14 വർഷത്തിനുശേഷം പിടിയിലായി. കോഴിക്കോട് കല്ലായി കുണ്ടുങ്ങൽ റിജാസ്(34)നെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. 2011 ഒക്ടോബറിൽ മറ്റൊരു കേസിൽ അറസ്റ്റിലായ പ്രതിയെ കോഴിക്കോട് ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്കായി കൊണ്ടുപോയപ്പോൾ പൊലീസ് ജീപ്പിൻ്റെ ഗ്ലാസ് കല്ലുകൊണ്ട് എറിഞ്ഞുടക്കുകയും എസ്ഐയെയും ഡ്രൈവറെയും അടിച്ച് പരിക്കേൽപിക്കുകയും ചെയ്തതിന് വെള്ളയിൽ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസം പ്രതി വീട്ടിലെത്തിയിട്ടുണ്ടന്ന രഹസ്യവിവരത്തെ തുടർന്ന് വെള്ളയിൽ എസ്ഐ മാരായ സജി ഷിനോബ്, ശ്യം, സിപിഒമാരായ ഷിജു, മധു എന്നിവർ ചേർന്ന് പിടി കൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
CATEGORIES News