
പൊയിൽക്കാവ് ദുർഗ -ദേവി ക്ഷേത്രോത്സവം ശനിയാഴ്ച തുടങ്ങും
- മാർച്ച് 14- മുതൽ 20-വരെ ആഘോഷിക്കും.
കൊയിലാണ്ടി: പൊയിൽകാവ് ദുർഗ -ദേവി ക്ഷേത്രോത്സവം മാർച്ച് 14- മുതൽ 20-വരെ ആഘോഷിക്കും. 14-ന് രാവിലെ മുതൽ അഖണ്ഡനാമജപം,
കലവറനിറയ്ക്കൽ, 5-30-ന് പടിഞ്ഞാറെകാവിൽ പ്രസാദും സംഘവും അവതരിപ്പിക്കുന്ന ഭജനാമൃതം, ദീപാരാധനയ്ക്ക് ശേഷം കൊടിയേറ്റം പടിഞ്ഞാറെ കാവിലും തുടർന്ന് കിഴക്കെ കാവിലും. 15-ന് രാവിലെ കുളിച്ചാറാട്ട്, രണ്ട് ക്ഷേത്രങ്ങളിലും ശ്രീഭൂതബലി, തോറ്റം, സംസ്ഥാന സ്കൂൾ കലോത്സവ വിജയി ബി.ആർ. ദേവാനന്ദൻ്റെ തായമ്പക, പ്രാദേശിക കലാകാരന്മാരുടെ കലാസന്ധ്യ, ടീം ഏകാക്ഷയുടെ ആട്ടക്കളി. 16 – ന് ഉച്ചക്ക് പ്രസാദ ഊട്ട്, കലാമണ്ഡലം ഹരിഘോഷിൻ്റെ തായമ്പക, ഗുരുവായൂർ കൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമേള.
17-ന് ചെറിയ വിളക്ക്, കാഞ്ഞിലശ്ശേരി വിഷ്‌ണു പ്രസാദ്, കൊരയങ്ങാട് വിഷ്‌ണു, കലാമണ്ഡലം ഹരികൃഷ്ണൻ എന്നിവർ ചേർന്നുള്ള തായമ്പക.
സിനിമാ, ടി.വി, സോഷ്യൽ മീഡിയാ താരങ്ങൾ അണിനിരക്കുന്ന മെഗാ ഷോ – ആനന്ദരാവ്, 18-ന് വലിയവിളക്ക്, കിഴക്കെ കാവിൽ ഓട്ടൻതുള്ളൽ, കൂത്തമ്പലത്തിൽ
ചാക്യാർകൂത്ത്, പള്ളിവേട്ട, പടിഞ്ഞാറെകാവ് വനമധ്യത്തിൽ തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാരുടെ പ്രാമണ്യത്തിൽ പാണ്ടിമേളം,തുടർന്ന് നാഗത്തിന് കൊടുക്കൽ,
അരങ്ങോല കയറ്റം, പി.വി. പ്രകാശിൻ്റെ നേതൃത്വത്തിൽ നാദസ്വരം, വാദ്യകേസരി ചെറുതാഴം ചന്ദ്രൻ മാരാർ, കാഞ്ഞിലശ്ശേരി വിനോദ് മാരാർ എന്നിവർ ചേർന്നുള്ള ഇരട്ട തായമ്പക, റിഥം ഓർക്കസ്ട്ര കാലിക്കറ്റിൻ്റെ മെലഡി നൈറ്റ്.

19-ന് സമുദ്രതീരത്ത് കുളിച്ചാറാട്ട് പൂരം, വനദുർഗ സംഗീതസഭയുടെ സംഗീതാർച്ചന, ചാക്യാർകൂത്ത്,വനമധ്യത്തിൽ കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ നേതൃത്വത്തിൽ
പാണ്ടിമേളം, പടിഞ്ഞാറെ കാവിൽ കൊടിയിറക്കൽ, കിഴക്കെ കാവിൽ ഓട്ടൻതുള്ളൽ, വിവിധ ദേശങ്ങളിൽ നിന്നുള്ള ആഘോഷവരവുകൾ, പൂരം പുറപ്പാട്, ആലിൻകീഴിലേക്ക് എഴുന്നള്ളിപ്പും ആചാര വെടികളോടെ മടക്കെഴുന്നെള്ളിപ്പും, കല്ലൂർ ഉണ്ണികൃഷ്‌ണമാരാർ, കാഞ്ഞിലശ്ശേരി വിനോദ് മാരാർ, കല്ലൂർ ശബരി, മാരായമംഗലം രാജീവ്, വെളിയന്നൂർ സത്യൻ മാരാർ, മുചുകുന്ന് ശശി മാരാർ, മേള കലാരത്‌നം സന്തോഷ് കൈലാസ്, കടമേരി ഉണ്ണികൃഷ്‌ണൻ മാരാർ, കാഞ്ഞിലശ്ശേരി അരവിന്ദൻ, ശരവണൻ വളയനാട്, തുടങ്ങി വാദ്യപ്രതിഭകൾ അണിനിരക്കുന്ന മേളം, ഡയനാമിറ്റ് ഡിസ്പ്ലേ, വെടിക്കെട്ട്, തായമ്പക, കുളിച്ചാറാട്ട്, വിളക്കിനെഴുന്നള്ളിപ്പ് കിഴക്കേ കാവിൽ കൊടിയിറക്കൽ പുലർച്ചെ രുധിരക്കോലം. 20-ന് വൈകീട്ട് ഗുരുതിയോടെ ഉത്സവം സമാപിക്കും.
