
പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം;നാല് പേർ കൂടി പിടിയിൽ
- നെടുമങ്ങാട് ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം. കുപ്രസിദ്ധ ഗുണ്ടാ നേതാവായ കരിപ്പൂർ സ്വദേശി സ്റ്റംമ്പർ അനീഷും സംഘവുമാണ് പൊലീസുകാരെ ആക്രമിച്ചത്. അനീഷിന്റെ സഹോദരിയുടെ മകന്റെ പിറന്നാൾ ആഘോഷം വിലക്കിയതിനാണ് പ്രതിയും സംഘവും ആക്രമണം നടത്തിയത്.

നെടുമങ്ങാട് ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. സഹോദരിയുടെ മകൻ്റെ പിറന്നാൾ ആഘോഷത്തിനായി നെടുമങ്ങാട് ഒത്തുകൂടിയതാണ് അനീഷും സംഘവും. പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഇരുപതോളം ഗുണ്ടകൾ പങ്കെടുക്കുന്ന ഒരു പാർട്ടി സംഘടിപ്പിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പിറന്നാൾ പാർട്ടി പൊലീസ് നേരത്തെ വിലക്കിയിരുന്നു. ആഘോഷം നടക്കുന്നത് അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു.
CATEGORIES News