
പോക്സോ കേസിൽ പ്രതി പിടിയിൽ
- അരക്കിണർ ചാക്കേരിക്കാട് പറമ്പ്, ഷാക്കിർ നിവാസിൽ മുഹമ്മദ് കൈഫിനെയാണ് ടൗൺ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്
കോഴിക്കോട്:സ്കൂൾ വിദ്യാർഥിനിക്ക് എംഡിഎംഎ നൽകി ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. അരക്കിണർ ചാക്കേരിക്കാട് പറമ്പ്, ഷാക്കിർ നിവാസിൽ മുഹമ്മദ് കൈഫിനെയാണ് (22) ടൗൺ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
കോഴിക്കോട് ബീച്ചിലിരിക്കുകയായിരുന്ന അതിജീവിതയെ ബൈക്കിൽ എത്തിയ പ്രതി കടത്തിക്കൊണ്ടുപോയി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിൽവെച്ച് ബലമായി എംഡിഎംഎ നൽകുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.
പ്രതി മിഠായിത്തെരുവിലുണ്ടെന്ന രഹസ്യ വിവര ത്തെത്തുടർന്ന് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ജിതേഷ്, എസ്ഐമാരായ മുരളീധരൻ, ഷബീർ, സീനിയർ സി.പി.ഒ ശ്രീജിത്ത് എന്നിവരുടെ നേതൃ ത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയതിന് ഇയാൾക്കെതിരെ ടൗൺ സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
CATEGORIES News