പോക്സോ കേസുകളിൽ ക്ഷേത്ര പൂജാരി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

പോക്സോ കേസുകളിൽ ക്ഷേത്ര പൂജാരി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

  • വടകര ജില്ല ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

വടകര:ക്ഷേത്ര പൂജാരി ഉൾപ്പെടെ മൂന്നുപേരെ വിവിധ സ്ഥലങ്ങളിലായി നടന്ന പോക്സോ കേസുകളിൽ അറസ്റ്റ് ചെയ്തു. അഞ്ചു വയസ്സുകാരനെ പീഡിപ്പിച്ച കേസിലാണ് ക്ഷേത്ര പൂജാരി എറണാകുളം മേത്തല സ്വദേശി എം. സജി (55)നെ വടകര പൊലീസ് അറസ്റ്റ് ചെയ്തത്.നിരവധി ക്ഷേത്രങ്ങളിൽ പൂജാ കർമങ്ങളിൽ ഏർപ്പെട്ട ഇയാൾ അടുത്ത കാലത്താണ് വടകരയിലെത്തിയത്. ക്ഷേത്ര ദർശനത്തിനെത്തിയ കുട്ടിയെ ക്ഷേത്ര പരിസരത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

സ്കൂ‌ൾ വിദ്യാർഥിയായ ഒമ്പതുകാരനെ വാടക സ്റ്റോറിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ തിരുവള്ളൂർ താഴെ തട്ടാറത്ത് ഇബ്രാഹിമിനെയും (54) മറ്റൊരു കേസിൽ ആയഞ്ചേരി സ്വദേശി കുഞ്ഞി സൂപ്പിയെയും അറസ്റ്റ് ചെയ്തു. വടകര ജില്ല ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )