
പോക്സോ കേസ്;നടൻ കൂട്ടിക്കൽ ജയചന്ദ്രനെ പൊലീസ് ചോദ്യം ചെയ്യുന്നു
- മുൻകൂർ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി അറസ്റ്റ് താൽകാലികമായി തടഞ്ഞതോടെയാണ് പ്രതി പൊലീസിനു മുന്നിൽ ഹാജരായത്
കോഴിക്കോട്:പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ കസബ പൊലീസ് സ്റ്റേഷനിൽ ഹാജരായി. പൊലീസ് പ്രതിയെ ചോദ്യം ചെയ്തുവരിയകാണ്. മുൻകൂർ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി അറസ്റ്റ് താൽകാലികമായി തടഞ്ഞതോടെയാണ് പ്രതി പൊലീസിനു മുന്നിൽ ഹാജരായത്. ഹൈകോടതി മുൻകൂർ ജാമ്യപേക്ഷ തള്ളിയതോടെ പൊലീസ് ഇയാൾക്കായി ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിപ്പിച്ചിരുന്നു. ഇതിന് പിന്നാലയാണ് സുപ്രീം കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചത്.

കുടുംബ തർക്കം പരിഹരിക്കാൻ ഇടപെട്ട ജയചന്ദ്രൻ കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാൾക്കെതിരെ പോക്സോ അടക്കം വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തത്.കുട്ടിയുടെ ബന്ധു പൊലീസിന് പരാതി നൽകിയത് ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് മുഖേനെയാണ്. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
CATEGORIES News