
പോരാളി ഷാജി അഡ്മിൻ പുറത്ത് വരണം – എം.വി. ജയരാജൻ
കണ്ണൂർ : സൈബർ ലോകത്തു വിമർശനമുയർത്തുന്ന ‘പോരാളി ഷാജി’ മറനീക്കി പുറത്തുവരണമെന്നു സിപിഎം കണ്ണൂർ ജില്ലാ സെക്ര എം.വി.ജയരാജൻ.
“ഈ ഷാജി കണ്ണൂരുകാരനാണോ തൃശൂരുകാരനാണോ എന്നറിയില്ല. ആരായാലും ഒളിച്ചിരിക്കാതെ പുറത്തുവരണം. ഞാനാണ് യഥാർഥ പോരാളി ഷാജി എന്നു പറയാൻ ധൈര്യം കാണിക്കണം”- ജയരാജൻ പറഞ്ഞു.
പോരാളി ഷാജി എന്ന പേരിൽ പല സമൂഹമാധ്യമ ഗ്രൂപ്പുകളുണ്ട്. അതിൽ ഏതാണ് ഇടത് അനുഭാവമുള്ളത്, ഏതാണ് യുഡിഎഫ് പണംകൊടുത്ത് നിലനിർത്തുന്നത് എന്നറിയില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.