പോലീസ് ‘ഉദ്യോഗസ്ഥന’ല്ല ഇനി ‘സേനാംഗം’

പോലീസ് ‘ഉദ്യോഗസ്ഥന’ല്ല ഇനി ‘സേനാംഗം’

  • പാസിങ് ഔട്ട് പരേഡിൽ ചൊല്ലുന്ന പ്രതിജ്ഞാ വാചകത്തിലെ ‘പോലീസ് ഉദ്യോഗസ്ഥൻ’ എന്ന വാക്കിലാണ് മാറ്റം

തിരുവനന്തപുരം :സംസ്ഥാനത്തെ പോലീസ് സേനയുടെ പ്രതിജ്ഞയിലെ ലിംഗവിവേചനം അവസാനിപ്പിച്ച് കേരളാ പോലീസ്.
സേനയിലെ ലിംഗവിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കേരളാ പോലീസിന്റെ പാസിങ് ഔട്ട് പരേഡിലെ പ്രതിജ്ഞാവാചകത്തിലാണ് മാറ്റം കൊണ്ടുവന്നത്.

പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായി പുറത്തേയ്ക്ക് ഇറങ്ങുന്നതിൻ്റെ മുന്നോടിയായുള്ള പാസിങ് ഔട്ട് പരേഡിൽ ചൊല്ലുന്ന പ്രതിജ്ഞാ വാചകത്തിലെ ‘പോലീസ് ഉദ്യോഗസ്ഥൻ’ എന്ന വാക്കിലാണ് മാറ്റം വരുത്തിയത്. ബാക്കിയുള്ള വാക്യങ്ങളെല്ലാം പഴയതു പോലെ തുടരും.പോലീസുദ്യോഗസ്ഥനെന്നത് പുരുഷനെ സൂചിപ്പിക്കുന്ന വാക്യമാണെന്നും വനിതാസേനാംഗങ്ങൾ ഇതേ പ്രതിജ്ഞ ചൊല്ലുന്നത് ലിംഗ വിവേചനമാണെന്നും നിരീക്ഷിക്കുകയായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )