പോലീസ് സ്റ്റേഷൻ                                    സന്ദർശിച്ച് കുട്ടികൾ

പോലീസ് സ്റ്റേഷൻ സന്ദർശിച്ച് കുട്ടികൾ

  • ഉള്ളിയേരി ജിഎൽപി സ്കൂളിലെ കുട്ടികളാണ് അത്തോളി പോലീസ് സ്റ്റേഷൻ സന്ദർശിച്ചത്

ഉള്ളിയേരി: കുരുന്നുകൾ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. ഉള്ളിയേരി ജിഎൽപി സ്കൂളിലെ കുട്ടികളാണ് അത്തോളി പോലീസ് സ്റ്റേഷൻ സന്ദർശിച്ചത്. വിദ്യാലയം ശദാബ്ദി ആഘോഷിക്കുന്ന വേളയിൽ ക്ലാസ്റൂം പഠനപ്രവർത്തനത്തിൻ്റെ ഭാഗമായാണ് കുട്ടികളുടെ സന്ദർശനം. ക്ലാസ് മുറികളുടെ നാലുചുമരുകൾക്കപ്പുറത്തെ കാഴ്ച്ചകൾ കുട്ടികൾക്ക് നവ്യാനുഭവമായി മാറി . സംഘർഷവും കലാപവും നിയന്ത്രിക്കാൽ,
പ്രകൃതിക്ഷോഭ ദുരന്തമേഖല ആഘോഷങ്ങൾ ആൾക്കൂട്ടങ്ങൾ റോഡുകളിലെ ഗതാഗത നിയന്ത്രണം തുടങ്ങി വിവിധ മേഖലകളിൽ മഴയും വെയിലും വകവെക്കാതെ 24 മണിക്കൂറും പോലീസ് നൽകുന്ന സേവനങ്ങളെ കുറിച്ചും ജനമൈത്രി പോലിസ് എന്നിവയെ കുറിച്ചും കുട്ടികൾ മനസ്സിലാക്കി.

പോലീസ് ഉദ്യോഗസ്ഥരുടെ മുറി, ലോക്കപ്പ്, വയർലസ് സംവിധാനം, എന്നിവ കൂടാതെ തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും കുട്ടികൾ പരിചയപ്പെട്ടു. എസ്ഐ മുഹമ്മദലി എഎസ്ഐമാരായ ഷിബു,വിജില എടോത്ത്,എസ് സിപിഒ ഷാജി.കെ. ടി എന്നിവർ വിശദീകരിച്ചു.സന്ദർശനം കഴിഞ്ഞു മടങ്ങുമ്പോൾ പോലീസ് മാമ്മൻമാർ നൽകിയ മധുരത്തോടൊപ്പം ഒത്തിരി മധുരമുള്ള ഓർമയുമായി കുട്ടികൾ മടങ്ങി. സ്കൂൾ പ്രധാന അധ്യാപിക ശ്രി ലേഖ അധ്യാപകർ പിടിഎ പ്രസിഡൻ്റ് പ്രബിൻ, എംപിടിഎ ചെയർപേഴ്സൺ ലിജ എന്നിവരോടൊപ്പം രക്ഷിതാക്കളും സന്ദർശനത്തിന് നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )