പോസ്റ്റ് ഓഫീസുകളും ഹൈ ടെക് ആകും

പോസ്റ്റ് ഓഫീസുകളും ഹൈ ടെക് ആകും

  • ഉപഭോക്താക്കളുടെ ഇ- കെവൈസി,കെവൈസി വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യും

ന്യൂഡൽഹി :ഇന്ത്യയിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും ആധാർ അധിഷ്‌ഠിത ബയോമെട്രിക് വഴി സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം. പഴയ അക്കൗണ്ട് ഉടമകളെയും ഇ – കെവൈസിയുമായി ബന്ധിപ്പിക്കും. ആദ്യ ഘട്ടത്തിൽ, ഈ സൗകര്യം പോസ്റ്റ് ഓഫീസ് കൗണ്ടറുകളിൽ മാത്രമേ ലഭ്യമാകുക.ഇത് വഴി പുതിയ ഉപഭോക്താക്കളുടെ അക്കൗണ്ട് തുറക്കുന്നതിനും ഇടപാടുകൾ നടത്തുന്നതിനുമുള്ള സൗകര്യമുണ്ടാകും. ഇതിനുപുറമെ, നിലവിലുള്ള ഉപഭോക്താക്കളുടെ ഇ- കെവൈസി,കെവൈസി വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യും.അടുത്ത ഘട്ടത്തിൽ, റെക്കറിംഗ് ഡെപ്പോസിറ്റ്, ടൈം ഡെപ്പോസിറ്റ്, മജ്ലി ഇൻകം സ്കീം തുടങ്ങിയവയ്ക്കുള്ള അക്കൗണ്ട് തുറക്കൽ, പണമടയ്ക്കൽ, ഇടപാടുകൾ തുടങ്ങിയ സൗകര്യങ്ങൾ ഇ- കെവൈസി വഴി നൽകും.

നിലവിൽ പോസ്റ്റ് ഓഫീസിൽ ആധാർ ബയോമെട്രിക്സ് വഴി 5,000 രൂപ വരെയുള്ള ഇടപാടുകൾ മാത്രമേ നടത്തൂ. ഈ തുകയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക്, വൗച്ചറുകൾ ഉപയോഗിക്കേണ്ടിവരും. ഈ മുഴുവൻ സംവിധാനവും പോസ്റ്റ് ഓഫീസിലെ ഫിനാക്കിൾ സോഫ്റ്റ്വെയറിന് കീഴിലായിരിക്കും നടക്കുക.ഇതിനുപുറമെ, അക്കൗണ്ട് അവസാനിപ്പിക്കൽ, കൈമാറ്റം തുടങ്ങിയ മറ്റ് സൗകര്യങ്ങളും ഈ സോഫ്റ്റ്വെയറിന് കീഴിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ നടക്കുകയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )