പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധത്തിൽ സംഘർഷം

പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധത്തിൽ സംഘർഷം

  • ഒരു പ്രവർത്തകയ്ക്ക് തലയ്ക്ക്പരുക്കേറ്റതോടെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

    തിരുവനന്തപുരം:കോട്ടയം മെഡിക്കൽ
    കോളജിൽ കെട്ടിടം തകർന്ന് വീണ സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധത്തിൽ സംഘർഷം.സെക്രട്ടറിയേറ്റിലേക്ക് മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കിപ്രയോഗിച്ചു. പ്രവർത്തകർ ബാരിക്കേഡ് തള്ളിയിടാൻ ശ്രമിക്കുകയും അവയ്ക്ക് മുകളിൽ
    കയറി പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന്
    പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
    തങ്ങളുടെ രണ്ട് പ്രവർത്തകരെ ക്രൂരമായി
    മർദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി വനിതാ പ്രവർത്തകർ
    പോലീസുമായി വാക്കേറ്റവും ഉന്തും
    തള്ളുമുണ്ടായി. ഒരു പ്രവർത്തകയ്ക്ക് തലയ്ക്ക്
    പരുക്കേറ്റതോടെ ആശുപത്രിയിലേക്ക്
    മാറ്റിയിരിക്കുകയാണ്.

    CATEGORIES
    TAGS
    Share This

    COMMENTS

    Wordpress (0)
    Disqus ( )