
പ്രതിമാസ വൈദ്യുതി ബിൽ നടപ്പാക്കില്ല – കെഎസ്ഇബി
- ഗുണഭോക്താക്കൾക്ക് കൂടുതൽ ബാധ്യതയാകുമെന്നാണ് കെഎസ്ഇബി
തിരുവനന്തപുരം: വൈദ്യുതി ബിൽ മാസംതോറും നൽകുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെഎസ്ഇബി. നിലവിലുള്ള ദ്വൈമാസ ബില്ലിങ് മാറ്റി മാസംതോറും ബിൽ നൽകണമെന്ന ആവശ്യം വൈദ്യുതി റെഗുലേറ്ററി കമീഷൻ്റെ പൊതുതെളിവെടുപ്പിൽ ഉയർന്നിരുന്നു. എന്നാൽ ഇത് ഗുണഭോക്താക്കൾക്ക് കൂടുതൽ ബാധ്യതയാകുമെന്നാണ് കെഎസ് ഇബിയുടെ നിലപാട്.
സംസ്ഥാനത്ത് 139 ലക്ഷം വൈദ്യുതി ഉപയോക്താക്കളാണുള്ളത്. ഇതിൽ 1.46 ലക്ഷം വ്യാവസായിക ഉപയോക്താക്കൾക്കാണ് പ്രതിമാസം ബില്ല് നൽകുന്നത്.
CATEGORIES News
